വണ്ണാത്തിപ്പുഴ കരകവിഞ്ഞു; 26 കുടുംബങ്ങൾ വീട് മാറി...


വണ്ണാത്തിപ്പുഴയിൽ മലവെള്ളം കരകവിഞ്ഞു. കൈതപ്രം, ചെങ്ങളം, കാനായി, കോട്ടയിൽ, പന്നിക്കാട പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൈതപ്രം കമ്പിപ്പാലം റോഡ്, വായനശാല റോഡ് എന്നിവ വെള്ളംകയറി ഗതാഗതം മുടങ്ങി. ഈ പ്രദേശത്തുനിന്ന്‌ 14 കുടുംബങ്ങൾ വീട് മാറി. വാഹനങ്ങളും വളർത്തുമൃഗങ്ങളെയും ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് മാറ്റി.
ചെങ്ങളം, അറത്തിൽ പന്നിക്കാട, കോട്ടയിൽ എന്നിവിടങ്ങളിൽ നിന്നായി 12 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
വണ്ണാത്തിപ്പുഴയിൽ ജലനിരപ്പുയർന്നതോടെ മാത്തുവയൽ-പാണപ്പുഴ റോഡ്, പിലാത്തറ-മാതമംഗലം റോഡിൽ പുനിയങ്കോട്, കാനായി -തോട്ടംകടവ്, കോട്ട, കൊക്കോട്ടുവയൽ എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി.

Post a Comment

Previous Post Next Post