പ്ലസ് വണ്‍ അപേക്ഷ ആഗസ്റ്റ് 20 വരെ; അലോട്‌മെന്റ് സെപ്റ്റംബര്‍ ഏഴിന്..

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടി. കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെയാണ് നീട്ടിയത്. നേരത്തേ 14 ആയിരുന്നു അവസാന തീയതി.


പ്ലസ് വണ്ണിന് 10 ശതമാനം സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്. പുതിയ തീരുമാനം അനുസരിച്ച് ട്രയൽ അലോട്മെന്റ ഓഗസ്റ്റ് 4 നാലിന് നടക്കും. ആദ്യ അലോട്മെന്റ് സെപ്റ്റംബർ 7നാണ്.

മുഖ്യ അലോട്മെന്റ് സെപ്റ്റംബർ 29 വരെയാണ്. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റ് ഒക്ടോബർ 3 – 23 വരെ. സ്പോർട്സ് ക്വോട്ടയിലേക്ക് അപേക്ഷ ഓഗസ്റ്റ് 25 വരെ സമർപ്പിക്കാം.

ഓൺലൈനിൽ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ ഡീറ്റെയിൽസ് എൻട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫിസിൽ നിന്നാണു സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. വിശദവിവരങ്ങൾക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post