മലബാറിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരം: 110 കെ.വി ലൈന്‍ 220 മള്‍ട്ടി സര്‍ക്യൂട്ട് ലൈനാവുന്നു..



മ​ല​ബാ​റി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ല​വി​ലു​ള്ള 66, 110 കെ.​വി ലൈ​നു​ക​ള്‍ അ​ത്യ​ന്താ​ധു​നി​ക 220 കെ.​വി മ​ള്‍​ട്ടി സ​ര്‍​ക്യൂ​ട്ട് മ​ള്‍​ട്ടി വോ​ള്‍​ട്ടേ​ജ് ലൈ​നാ​കു​ന്നു. ഇ​തോ​ടെ, നാ​ലു വ​ര്‍​ഷം മു​മ്ബ് തീ​രു​മാ​നി​ച്ച പ്ര​വൃ​ത്തി യാ​ഥാ​ര്‍​ഥ്യ​മാ​വു​ക​യാ​ണ്.

പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ കാ​സ​ര്‍​കോ​ട് മു​ത​ല്‍ മ​ല​പ്പു​റം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ വൈ​ദ്യു​തി ക​മ്മി​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് ബോ​ര്‍​ഡി​െന്‍റ വി​ല​യി​രു​ത്ത​ല്‍. 2016ല്‍ ​പ്രാ​ഥ​മി​ക ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​വ​ര്‍​ഷ​മാ​ദ്യ​മാ​ണ് പ്ര​വ​ര്‍​ത്തി തു​ട​ങ്ങി​യ​ത്.ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ സ്​​റ്റ​റി​ലൈ​റ്റ് പ​വ​ര്‍ േപ്രാ​ജ​ക്‌ട് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നാ​ണ് കി​ഫ്ബി വാ​യ്പ​യോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല. 2016ലെ ​ടെ​ന്‍​ഡ​ട​ര്‍ തു​ക​യി​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധ​ന ന​ല്‍​കി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ടു​വി​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​യാ​യ​ത്.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ കെ.​എ​സ്.​ഇ.​ബി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കാ​ഞ്ഞി​രോ​ട് മു​ത​ല്‍ മു​ണ്ട​യാ​ട് വ​രെ​യും മു​ണ്ട​യാ​ട് മു​ത​ല്‍ കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ മൈ​ലാ​ട്ടി വ​രെ​യു​മു​ള്ള 110 കെ.​വി ലൈ​ന്‍ ട​വ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ 220 കെ.​വി ട​വ​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ലൈ​നി​ല്‍ ത​ന്നെ നി​ര്‍​മി​ക്കു​ന്ന​തി​നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, ട​വ​റു​ക​ളു​ടെ സ്ഥാ​നം ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​റു​ന്നു​ണ്ട്. ഈ ​സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ബോ​ര്‍​ഡ് ന​ല്‍​കും.

നി​ല​വി​ല്‍ 110 കെ.​വി​യു​ള്ള ഒ​റ്റ ലൈ​നാ​ണു​ള്ള​ത്. ഇ​ത് അ​ധി​ക ലോ​ഡ്​ വ​രു​മ്ബോ​ള്‍ ഓ​ഫാ​വു​ക​യും പ​ല​പ്പോ​ഴും വൈ​ദ്യു​തി നി​ല​ക്കു​ക​യും ചെ​യ്യും. ര​ണ്ട് 220 കെ.​വി മ​ള്‍​ട്ടി സ​ര്‍​ക്യൂ​ട്ട് മ​ള്‍​ട്ടി വോ​ള്‍​ട്ടേ​ജ് ലൈ​നു​ക​ളാ​വു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​വും. ഇ​തി​ന് പു​റ​മെ പ്ര​സ​ര​ണ ന​ഷ്​​ടം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. 50 യൂ​നി​റ്റി​ല​ധി​കം വൈ​ദ്യു​തി ലാ​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ​ബ് സ്​​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ക​യാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ത​ല​ശ്ശേ​രി​യി​ല്‍ സ​ബ് സ്​​റ്റേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്തി​തി​രു​ന്നു.

കേ​ന്ദ്ര​പൂ​ളി​ല്‍​നി​ന്ന് വാ​ങ്ങു​ന്ന വൈ​ദ്യു​തി ഉ​ഡു​പ്പി​യി​ല്‍​നി​ന്ന് ചീ​മേ​നി​യി​ലെ​ത്തി​ച്ച്‌ ഇ​വി​ടെ​നി​ന്നാ​യി​രി​ക്കും വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് ന​ല്‍​കു​ക. അ​തേ​സ​മ​യം, ഉ​ഡു​പ്പി ചീ​മേ​നി ലൈ​ന്‍ ബി.​ഒ.​ടി വ്യ​വ​സ്ഥ​യി​ലാ​ണ് ക​മ്ബ​നി ഏ​റ്റെ​ടു​ത്ത​ത്. 35 വ​ര്‍​ഷ​ത്തേ​ക്കാ​യി​രി​ക്കും ക​മ്ബ​നി​ക്ക് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

Post a Comment

Previous Post Next Post