മാട്ടൂൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്തു....


മാട്ടൂൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മത്സ്യതൊഴിലാളി കുടുംബത്തിൽപ്പെട്ട പെൺക്കുട്ടികൾക്ക് സൗജന്യ സൈക്കിൾ വിതരണം  ടി വി രാജേഷ് MLA നിർവഹിച്ചു.

മാട്ടൂൽ പഞ്ചായത്തിൽവെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ഫിഷറീസ് വകുപ്പ് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ വഴി പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷന്റെ സി എസ് ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വിതരണം. സ്കൂളിലെ
18 പെൺകുട്ടികൾക്കാണ് സൈക്കിളുകൾ നൽകിയത്.
ചടങ്ങിൽ അബ്ദുൾ മജീദ് ...... ( റീജ്യണൽ മാനേജർ , തീരദേശ വികസന കോർപ്പറേഷൻ ) സ്വാഗതം പറഞ്ഞു.
ഖൈറുന്നിസ, കെ. ഭാർഗവൻ, പി പി  അബ്ദുൾ ഗഫൂർ, എം കെ മധു ,  മുഹമ്മദലി കെ.പി (ഹെഡ് മാസ്റ്റർ), മായ. പി.ഒ (പ്രിൻസിപ്പാൾ), മാലിങ്കൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ കെ രൂപേഷ് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post