ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി ആദ്യഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും....



കിഫ്ബി മുഖേന സംസ്ഥാന സർക്കാർ  നടപ്പിലാക്കുന്ന ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും. ടി.വി രാജേഷ് എം.എൽ എ യുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി.

ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നാണ് പ്രസ്തുത പദ്ധതിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുക.. പരിയാരം പഞ്ചായത്തിലെ ജിക്ക പദ്ധതിയുടെ ഭാഗമായ ചെനയന്നൂർ ടാങ്കിൽ നിന്നാണ് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ നിർമ്മിക്കുന്ന ടാങ്കുകളിലേക്ക്  വെള്ളം എത്തിക്കുക. കുടിവെള്ള വിതരണത്തിനായി
ശ്രീസ്ഥ, എടാട്ട്,  എന്നിവിടങ്ങളിൽ 8.5 ലക്ഷം ലിറ്ററിന്റെയും പടിക്കപ്പാറയിൽ 4.5 ലക്ഷം ലിറ്റർന്റെ ഓവർ ഹെഡ് ടാങ്കുമാണ്  നിർമ്മിക്കുന്നത്.എടാട്ട് നിർമ്മിക്കുന്ന ടാങ്കിന്റെ പ്രവൃത്തി 85% പൂർത്തിയായി.
പുതുതായി നിർമ്മിക്കുന്ന ടാങ്കിൽ ടെലി മെട്രിക് കൺട്രോൾ സിസ്റ്റം സ്ഥാപിക്കും.

ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള  പൈപ്പിടൽ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌.
42 കി.മി പൈപ്പ് ലൈനിൽ  32 കി മി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയായതായും,ശ്രീസ്ഥയിൽ ടാങ്കിൻ്റെ പ്രവൃത്തി തുടങ്ങിയെന്നും പടിക്കപ്പാറ ടാങ്കിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പ്രൊജക്ട് വിഭാഗം എക്സി.എഞ്ചിനീയർ യോഗത്തെ അറിയിച്ചു. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി.

 ചെറുതാഴം- കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന്  ആദ്യഘട്ട പ്രവൃത്തിക്ക് 57 കോടി രൂപയുടെ കിഫ്ബിയുടെ അംഗീകാരമാണ് ലഭിച്ചത്.
 രണ്ടാം ഘട്ടത്തിൽ രണ്ട് പഞ്ചായത്തിലും വിതരണ  വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 93.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരത്തിനായി  സമർപ്പിച്ചിട്ടുണ്ട്. As Amount ൽ മിച്ചം വന്ന തുക കൂടി വിതരണ ശൃംഖല സ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്  കിഫ് ബിയ്ക്ക് കത്തയക്കാൻ യോഗം തീരുമാനിച്ചു.

2050-ൽ ചെറുതാഴം പഞ്ചായത്തിലെ 34939 പേർക്കും കുഞ്ഞിമംഗലം പഞ്ചായത്തിലെ 22578 പേർക്കും ദിനംപ്രതി 100 ലിറ്റർ വീതം 6.67 ദശലക്ഷം ലിറ്റർ വെള്ളം നൽകുന്നതിനാണ് പദ്ധയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

കല്യാശേരി മണ്ഡലത്തിൽ നിലവിൽ 7 പഞ്ചായത്തുകളിൽ ജപ്പാൻ കുടിവെളള പദ്ധതിയുടെ ഭാഗമായി എല്ലാംയിടത്തും വിതരണ ശൃംഖല സ്ഥാപിച്ചു. മാടായി പഞ്ചായത്തിനായി പ്രത്യേക  കുടിവെള്ള പദ്ധതി കൊണ്ടുവന്നു.ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പെടാത്ത  ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതികൂടി യാഥാർത്യമാകുന്നതോടെ  മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് സമ്പൂർണ്ണ പരിഹാരമാകും.
എം എൽ എ യോടൊപ്പം വാട്ടർ അതോററ്റി എക്സി എഞ്ചിനിയർ രമേഷ് ബാബു, അസി.എക്സി എഞ്ചിനിയർ റിജു പി, അശ്വിൻ ദേവ് എന്നിവരും ഉണ്ടായി.  എടാട്ട് ചേർന്ന അവലോകന യോഗത്തിൽ എം.കുഞ്ഞിരാമൻ ( കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ്) രാഗിണി (വൈസ് പ്രസിഡന്റ്), എം വിജിൽ, വി.ടി.അമ്പു . വിജയൻ അടുക്കാരൻ എന്നിവരും , ശ്രീസ്തയിൽ ചേർന്ന അവലോകന യോഗത്തിൽ പി.കുഞ്ഞികണ്ണൻ (ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി ഉണ്ണികൃഷ്ണൻ, എം ശ്രീധരൻ, വി വി ഗോവിന്ദൻ  എന്നിവരും ഉണ്ടായി.

Post a Comment

Previous Post Next Post