കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്ന് കേന്ദ്ര ഇലക്ഷന് കമ്മീഷന്. നിലവിലെ സാഹചര്യത്തില്‍ ഇലക്ഷന് നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഓഗസ്റ്റിനു ശേഷം ഇലക്ഷന് നടത്താമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം തീരുമാനമറിയിച്ചത്.
വ്യാഴാഴ്ച നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനം കമ്മീഷന് തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. 2021 മേയ് വരെയാണ് പിണറായി സര്‍ക്കാരിന്റെ കാലാവധി.
Post a Comment