ആശങ്കയ്ക്ക് വിരാമം; ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർക്ക് കോവിഡില്ല..



പിലാത്തറ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കണ്ടോന്താറിലെ ഓട്ടോ ഡ്രൈവറുടെ കോവിഡ് -19 പരിശോധനാഫലം നെഗറ്റീവ്. പരിയാരത്ത് ചികിത്സയിലുള്ള ഇദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി പരന്ന അഭ്യൂഹംമൂലം കുടുംബവും നാട്ടുകാരും ഏറെ ആശങ്കയിലായിരുന്നു. വാഹനാപകടത്തെത്തുടർന്ന് ഇദ്ദേഹത്തെ സന്ദർശിച്ച സഹപ്രവർത്തകരും നാട്ടുകാരും കുടുംബവും അവ്യക്തതയിൽ ഒരാഴ്ചയായി ക്വാറന്റീനിൽ കഴിയുകയായിരുന്നു. രോഗസ്ഥിരീകരണമില്ലാതെ അധികൃതർ അവ്യക്തത സൃഷ്ടിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. പരിശോധനാഫലം നെഗറ്റീവായതോടെ ഇതു സംബന്ധിച്ച ഭീതി ഒഴിവായി.

Post a Comment

Previous Post Next Post