മണല്‍മാഫിയയുടെ ആക്രമണത്തിനിരയായ പരിയാരം മുന്‍ എസ്.ഐ.യുടെ മകന് സര്‍ക്കാര്‍ജോലി.....

മണല്‍ മാഫിയയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരിയാരം സ്റ്റേഷനിലെ മുന്‍ എസ്.ഐ. കെ എം രാജന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.

നേരത്തെ തന്നെ മകന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണന വെച്ച് അസാധാരണ കേസ് ആയി പരിഗണിച്ചാണ് നടപടി.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ 2015 ലാണ് പരിയാരം എസ്.ഐ രാജന് പരിക്കേറ്റത്.പാറോളിക്കടവില്‍നിന്ന് മണല്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. രാജനും സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തും സാധാരണവേഷത്തില്‍ ബൈക്കില്‍ കടവിലെത്തുകയായിരുന്നു. മണല്‍ക്കടത്തുസംഘം രക്ഷപ്പെടുന്നതിനിടയില്‍ എസ്.ഐ. രാജന്‍ ലോറിയില്‍ സാഹസികമായി പിടിച്ചുകയറി.

പിന്നീട് അമ്മാനപ്പാറ-പാണപ്പുഴ റോഡിലെ കാരക്കുണ്ടിനു സമീപം പൊന്നച്ചേരിയിലാണ് വിജനമായ സ്ഥലത്ത് രാജന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്.

അക്രമണത്തിന്റെ ആഘാതത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വന്ന രാജന്‍ ഇപ്പോഴും കിടപ്പിലാണ്. രാജന്റെ മകന്‍ കെ.എം. സന്ദീപിന് വിഷയം അസാധാരണ കേസായി പരിഗണിച്ച് ജോലി നല്‍കാനാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത് .

Post a Comment

Previous Post Next Post