അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്ന്‍ ചാടിപ്പോയ കൊവിഡ് രോഗി പിടിയില്‍. ഇരിട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആറളം കോളനിയിൽ പനച്ചിക്കൽ ഹൗസിൽ ദിലീപാണ് ഇന്ന്‍ രാവിലെ ചാടിപ്പോയത്. ഇയാള്‍ മോഷണക്കേസില്‍ പ്രതിയാണ്.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ഇന്നു രാവിലെയാണ് ഇയാൾ ചാടിപ്പോയത്. കഴിഞ്ഞ ദിവസം ഒരു മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ഇയാളെ തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് ഇയാളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തടവ് ചാടിയ കൊവിഡ് രോഗി സഞ്ചരിച്ചതായി സംശയത്തേത്തുടര്‍ന്ന്‍ ബസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍. അഞ്ചരക്കണ്ടിയില്‍ നിന്നും ഇയാള്‍ കയറിയാതെന്ന് സംശയിക്കുന്ന യെസ്സാര്‍ ബസിലെ ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്.
ബസ് അണുവിമുക്തമാക്കി. ഇന്ന്‍ രാവിലെയാണ് അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് കേന്ദ്രത്തിൽ നിന്ന്‍ ആറളം കോളനിയിൽ പനച്ചിക്കൽ ഹൗസിൽ ദേവന്റെ മകൻ ദിലീപ് ചാടിപ്പോയത്. ഇയാളെ പിന്നീട് ഇരിട്ടിയില്‍ നിന്ന്‍ പിടികൂടി



Post a Comment