ക്ഷീരകര്‍ഷകരുടെ കൈപിടിച്ചുയര്‍ത്താന്‍ 77 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
കാലിത്തീറ്റ, പശുത്തൊഴുത്ത് നിര്‍മ്മാണം, കിടാരി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഭക്ഷ്യ സുഭിക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
5000 കര്‍ഷകര്‍ക്ക് രണ്ട് പശുക്കളെ വാങ്ങാന്‍ 60,000 രൂപ വീതം സബ്‌സിഡി നല്‍കും. ഇടുക്കി, എറണാകുളം, വയനാട്, തൃശൂര്‍, കോട്ടയം ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ 3,500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിന് 15,000 രൂപ വീതവും പശുത്തൊഴുത്ത് നിര്‍മ്മാണത്തിന് 25,000 രൂപ വീതവും നല്‍കും.
6000 കര്‍ഷകര്‍ക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും വിതരണം ചെയ്യും. ആടു വളര്‍ത്തലിന് 18000 പേര്‍ക്ക് 25000 രൂപയും സബ്‌സിഡിയായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment