മൂന്നാറിൽ വൻ മണ്ണിടിച്ചിൽ. മൂന്നാർ രാജമല പെട്ടിമുടിയിൽ വീടുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. 80 പേർ താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാൽ ഇവിടെ എത്ര പേർ താമസിക്കുന്നുണ്ടായിരുന്നുവെന്നും എത്ര പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മറ്റിയെന്നും വ്യക്തമല്ല.
പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ അവരിൽനിന്നും വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്. നിരവധി പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നതായുമാണ് വിവരം.
പോലീസും അഗ്നിശമനസേനയും രാജമലയിലേക്ക് തിരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതിനാൽ രണ്ട് മണിക്കൂറെങ്കിലും വേണം ഇവർക്ക് ഇവിടെ എത്താൻ. മൂന്നാർ-രാജമല റോഡിലെ പെരിയവര പാലവും ഒലിച്ച് പോയിരുന്നു. ഇതും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സ്ഥലത്ത് ഉടൻ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment