തിരുവോണദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു;..




തിരുവോണദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു; സംസ്ഥാനത്ത് ഇന്ന് പമ്പുകള്‍ തുറക്കും സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ തിരുവോണ ദിവസം പെട്രോള്‍ പമ്ബുകള്‍ അടച്ചിടുമെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ് പ്രഖ്യാപിച്ചിരുന്നു‌. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവധിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് അടച്ചിടാൻ തീരുമാനിച്ചിരുന്നത്

Post a Comment

Previous Post Next Post