തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ തീപിടുത്തം..





തിരുവനന്തപുരം:തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ തീപിടുത്തം. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗം ഓഫീസിൽ തീപിടുത്തം ഉണ്ടായത്. നോർത് സാൻഡ്‌വിച്ച് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്.ചില സുപ്രധാന ഫയലുകൾ കത്തിനശിച്ചതായി റിപ്പോർട്ട്. ഗസറ്റ് വിജ്ഞാപനങ്ങളാണ് കത്തിയതെന്നാണ് സൂചന. പൊളിറ്റിക്കൽ വിഭാഗത്തിൽ ഇന്നു രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.

കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി ഹണി പറഞ്ഞു. പ്രധാനപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുഭരണവകുപ്പിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാര്യങ്ങൾ മനസിലാക്കിയ ശേഷം നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി.
ബിജെപി, കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും സെക്രട്ടറിയേറ്റിന് മുമ്പിലെത്തി.

Post a Comment

Previous Post Next Post