സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ മൂന്നുമുതല്‍ പുനരാരംഭിക്കും..




കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ മൂന്നുമുതല്‍ പുനഃരാരംഭിക്കുമെന്ന് ഓള്‍ കേരള ഡ്രൈവിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും എല്ലാം തന്നെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി കഴിഞ്ഞു.
കേരളത്തിലും ബസ് സര്‍വിസുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊടുന്യായങ്ങള്‍ നിരത്തി ഡ്രൈവിംഗ് സ്കൂളുകള്‍ക്കുമാത്രം അനുമതി നിഷേധിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ഈ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും പട്ടിണിയിലാണ്.
ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഗതാഗതവകുപ്പ് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
തുറന്നു പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകള്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രവര്‍ത്തിക്കുക എന്ന് ഓള്‍ കേരള ഡ്രൈവിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ദിവാകരനും ജനറല്‍ സെക്രട്ടറി സി.ടി. അനിലും പ്രസ്താവനയില്‍ വ്യക്തമാക്കി

Post a Comment

Previous Post Next Post