ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം..


കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.വിദ്യാര്‍ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍
www.scholarship.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 31 നകം ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.


Post a Comment

Previous Post Next Post