കണ്ണൂർ ജില്ലാ ആശുപത്രി കോവിഡ് ഒപി റോട്ടറി പേ വാർഡിലേക്ക് മാറ്റുന്നു. നിലവിൽ എൻഎച്ച്എം ബിൽഡിങ്ങിൽ പുതുതായി നിർമിച്ച അത്യാഹിത വിഭാഗത്തിലാണ് കോവിഡ് ഒപി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ സ്ഥലപരിമിതിയുള്ളതിനാലും കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്തുമാണ് അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് തന്നെ മാറ്റാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കോവിഡ് ഒപി റോട്ടറി പേ വാർഡിലേക്ക് മാറ്റുന്നത്. ജില്ലാ ആശുപത്രി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു പിറകിലാണ് റോട്ടറി പേ വാർഡ്. ബാക്കിയുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കി പുതിയ അത്യാഹിത വിഭാഗം രണ്ടാഴ്ചക്കകം തുറക്കും.
Post a Comment