പഴയങ്ങാടി. സ്വർണ്ണ ക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, കേസ് സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹസമരം നടത്തി.
ഡി സി സി ട്രഷറർ കെ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീർ വെങ്ങരഅധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. പി. കരുണാകരൻ,മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പവിത്രൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മടപ്പള്ളി പ്രദീപൻ, യൂത്ത് കോൺഗ്രസ് മുൻ കാസർകോട് പാർലിമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി എ. വി. സനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി. അബ്ദുൾ ഖാദർ, ഡി. സി. സി. മെമ്പർ പി. കുമാരൻ, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പൊങ്ങാടൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കൂടച്ചീരെ സുരേന്ദ്രൻ, യു. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.


Post a Comment