കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്..





പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്...കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക…

▫️ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

▫️ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.

▫️മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക.

▫️കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് പോക്ക് നിർബന്ധമായും ഒഴിവാക്കുക.

▫️അച്ഛൻ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളിൽ മാറി താമസിക്കാൻ പാടില്ല. സേഫ് ആയി ഒരിടത്ത് നിൽക്കുക.

▫️അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ വിവരം അറിയിക്കുക, തുടർ ചികിത്സക്ക് നിർദേശം കിട്ടിയെങ്കിൽ മാത്രം മറ്റു ആശുപത്രിയിൽ പോവുക

▫️നൂൽകെട്ട്, മുടി കളയൽ, പേരിടൽ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വെക്കുക.

▫️പ്രതിരോധശക്തി കൂടിയ ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക

▫️അയൽ വീടുകളിൽ പോലും കുട്ടികളെ കളിക്കാൻ വിടരുത്.

▫️ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക

▫️ബിസ്‌ക്കറ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് കൊടുക്കുക.

▫️കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കുക.

▫️വീടുകളിൽ സാനിറ്റൈസേർ കരുതണം. കുഞ്ഞു കൈകൾ സാനിറ്റെസു ചെയ്യിക്കണം.

നിർദേശങ്ങൾ പാലിക്കാത്ത രക്ഷിതാക്കൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.


Post a Comment

Previous Post Next Post