ഇന്ന് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന പ്രധാന സ്ഥലങ്ങൾ, ഒപ്പം മറ്റു അറിയിപ്പുകളും..



ഇന്ന് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന പ്രധാന സ്ഥലങ്ങൾ, ഒപ്പം മറ്റു അറിയിപ്പുകളും


നിറപുത്തരി

കുടുക്കി മെട്ട: പുറവൂർ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്രാടം നാളായ 30-ന് നിറപുത്തരി ചടങ്ങ് നടത്തും. 31-ന് വിശേഷാൽ തിരുവോണപൂജയും ഉണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് അറിയിച്ചു.

വൈദ്യുതി മുടങ്ങും

മാലൂർ: ഇടവേലിക്കൽ, അയ്യല്ലൂർ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

വളപട്ടണം: മിനി ഇൻഡസ്ട്രി, സെറി റോഡ്, ഹിന്ദുസ്ഥാൻ, പ്രീമിയർ, കടവ്, മാർക്കറ്റ് റോഡ് ഭാഗങ്ങളിൽ ശനിയാഴ്ച ഒൻപത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി: പണം സ്വീകരിക്കും

ചെറുകുന്ന്: സെപ്റ്റംബർ ഒന്നിന് സർക്കാർ അവധിയാണെങ്കിലും രാവിലെ ഒമ്പതുമുതൽ മൂന്നുവരെ വൈദുതി ചാർജ് സ്വീകരിക്കുമെന്ന് ചെറുകുന്ന് ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ബാങ്ക് പ്രവർത്തിക്കില്ല.

ഇരിക്കൂർ: മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാങ്കിന്റെ ഹെഡ്‌ ഓഫീസും മെയിൻ ബ്രാഞ്ചും സെപ്റ്റംബർ രണ്ടുവരെ പ്രവർത്തിക്കില്ല. ബന്ധപ്പെട്ട ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.


മെയിൻ ബ്രാഞ്ചിലെ നിക്ഷേപകരുടെ അത്യാവശ്യ ഇടപാടുകൾ ബാങ്കിന്റെ മറ്റു ശാഖകൾ മുഖേനയും ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഓൺലൈനായും നടത്താവുന്നതാണെന്ന് സെക്രട്ടറി ബാലകൃഷ്ണൻ പന്നിയോടൻ അറിയിച്ചു.

ഓണത്തനിമ' മത്സരകേളി

കണ്ണൂർ: കേരള കഥാപ്രസംഗ പരിപോഷണ വേദിയും പണ്ഡിറ്റ് വാമനൻ സ്മാരക കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് 'ഓണത്തനിമ' മത്സരകേളി നടത്തുന്നു. ഓണപ്പാട്ട്, പ്രസംഗം, പ്രച്ഛന്നവേഷം ഇവയിലാണ് മത്സരം. പങ്കെടുക്കുന്നവർ ഇവയുടെ വീഡിയോ 30-നകം 9496463131 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കണം.

Post a Comment

Previous Post Next Post