ഏഴോത്ത് സമ്പർക്കത്തിലുടെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു..



ഏഴോം: ഏഴോം പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ  ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആറാം വാർഡിൽ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുണ്ടായവരാണ് ഇന്ന്  രോഗം സ്ഥിരീകരിച്ചവർ.നിലവിൽ ആറാം വാർഡിൽ 9 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.സമ്പർക്ക ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പാൽസൊസൈറ്റി ജീവനക്കാരനും മറ്റൊരാൾ സപ്ലൈക്കോ ജീവനക്കാരനും മൂന്നാമത്തെ ആൾ നിർമ്മാണ തൊഴിലാളി യുമാണ് .മൂന്നു പേരും കണ്ണോം നിവാസികളാണ് നിലവിൽ ഏഴോം പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആണ്. സമ്പർക്ക പട്ടികയിൽ ഉണ്ടായവർ വീടുകളിൽ തന്നെ കഴിയണമെന്നും. മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലവും മാസ്ക്കും നിർബന്ധമായും പാലിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു അറിയിച്ചു.

Post a Comment

Previous Post Next Post