അഭയ കേന്ദ്രത്തിൽ വാട്സാപ്പ് കൂട്ടായ്മ വകവാട്ടർ ഫിൽട്ടർ..


ഗാർഹികാതിക്രമ പ്രശ്നങ്ങളോടനുബന്ധിച്ച് സ്ത്രീകൾക്കും കട്ടികൾക്കും വേണ്ടി ശാസ്ത്ര പഴയങ്ങാടിയിൽനടത്തി വരുന്ന അഭയകേന്ദ്രത്തിലേക്ക് കണ്ണൂർ അദ്ധ്യാപക വാട്സാപ്പ് കുടുംബ കൂട്ടായ്മയുടെ വക ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള വാട്ടർ ഫിൽട്ടർ നൽകി.   പഴയങ്ങാടിയിൽ കുളവയൽപ്രദേശത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  കേന്ദ്രത്തിന് കിണർ സൗകര്യങ്ങൾ ഉണ്ടെങ്കിലും ലഭിക്കുന്ന വെള്ളം വേണ്ടത്ര ശുദ്ധമായിരുന്നില്ല.   ഇക്കാര്യം ബോദ്ധ്യപ്പെട്ടതിനാലാണ്കണ്ണൂർ അദ്ധ്യാപക കുടുംബ കൂട്ടായ്മ പതിനയ്യായിരത്തോളം രൂപ വില വരുന്ന ഒരു വാട്ടർ ഫിൽട്ടർ സംഘടിപ്പിച്ച്  കേന്ദ്രത്തിന് നൽകിയത്.  പരിപാടിക്ക്' കെ.ദേവകി ടീച്ചർ (പിലാത്തറ) സി.ലക്ഷ്മിക്കുട്ടി ടീച്ചർ (പാപ്പിനിശ്ശേരി ) ടി.എം .പരമേശ്വരി ടീച്ചർ മ്രാത്തി ൽ )തുടങ്ങിയവർ  നേതൃത്വം നൽകി. ശാസ്ത്ര ഡയരക്ടർ വി.ആർ .വി .ഏഴോ മുംഷെൽട്ടർ ഹോം ജീവനക്കാരും ചേർന്ന് ഫിൽട്ടർ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post