സംസ്ഥാനത്ത് ഇന്ന് 962  പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ..


സംസ്ഥാനത്ത് ഇന്ന് 962  പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. സംസ്ഥാനത്ത് രണ്ട് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 815 പേര്‍ രോഗമുക്തരായി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത 40 പേരുമുണ്ട്. വിദേശത്ത് നിന്ന് വന്ന 55 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post