കൊവിഡ്: ജില്ലയില്‍ 89 പേര്‍ക്ക് കൂടി രോഗമുക്തി..

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 89 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2565 ആയി.

52 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 21 പേര്‍, എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്നും ആറുപേര്‍, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് മൂന്നുപേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് രണ്ടുപേരും രോഗമുക്തി നേടി. നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി, പാലയാട് സി.എഫ്.എല്‍.ടി.സി, തലശ്ശേരി ജനറല്‍ ആശുപത്രി, ധനലക്ഷ്മി ആശുപത്രി, സിയാല്‍ സി.എഫ്.എല്‍.ടി.സി എറണാകുളം എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Post a Comment

Previous Post Next Post