കൊവിഡ് : കണ്ണൂർ ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി..





കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 89 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2565 ആയി.

52 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിൽ നിന്നും 21 പേർ എംഐടി ഡിസിടിസിയിൽ നിന്നും ആറ് പേർ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്. സ്പോർട്സ് ഹോസ്റ്റൽ സിഎഫ്എൽടിസിയിൽ നിന്ന് മൂന്ന് പേരും കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് രണ്ട് പേരും രോഗമുക്തി നേടി. നെട്ടൂർ സിഎഫ്എൽടിസി, പാലയാട് സിഎഫ്എല്‍ടിസി, തലശ്ശേരി ജനറൽ ആശുപത്രി, ധനലക്ഷ്മി ആശുപത്രി, സിയാൽ സിഎഫ്എൽടിസി എറണാകുളം എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Post a Comment

Previous Post Next Post