കൊവിഡ്: കണ്ണൂർ ജില്ലയില്‍ 79 പേര്‍ക്കു കൂടി രോഗമുക്തി..


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 79 പേര്‍ കൂടി ഇന്ന് (ആഗസ്ത് 23) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1841 ആയി.

22 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 21 പേര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏഴ് പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.

സെഡ് പ്ലസ് സിഎഫ്എല്‍ടിസി, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതം പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് രണ്ടു പേരും, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി

Post a Comment

Previous Post Next Post