ഏഴോം വില്ലേജിലെ 60 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു..


ഏഴോം വില്ലേജിലെ ബോട്ട്കടവ്, പെരിങ്ങീല്‍ പ്രദേശങ്ങളിലെ 60 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വെള്ളം കയറിയതിനാല്‍ മാടായി വില്ലേജിലെ 15 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി. അതേസമയം, ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post