ജില്ലയിൽ ഇന്ന് 52 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 38 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡിഎസ് സി ഉദ്യോഗസ്ഥനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2031 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 20 പേരുള്‍പ്പെടെ 1512 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും എട്ടു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 501 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.


Post a Comment