കൊവിഡ്: കണ്ണൂർ ജില്ലയില്‍ 49 പേര്‍ക്കു കൂടി രോഗമുക്തി..


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49 പേര്‍ കൂടി ഇന്ന് (ആഗസ്ത് 22) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1762 ആയി.

18 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും എട്ട് പേര്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം പേരും പരിയാരം സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും രോഗമുക്തി നേടി.

സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് വീതം പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, മിലിട്ടറി ആശുപത്രി, കാലിക്കറ്റ് സിഎഫ്എല്‍ടിസി, കാസര്‍കോട് സിഎഫ്എല്‍ടിസി, മാനന്തവാടി സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന ഒന്ന് വീതം പേരും വീടുകളില്‍ ചികിത്സയിലായിരുന്ന ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Post a Comment

Previous Post Next Post