ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍- 48, കല്ല്യാശ്ശേരി- 3, വേങ്ങാട്- 2, 21, മാടായി- 20, പരിയാരം- 12, അഴീക്കോട്- 8, മയ്യില്‍- 9, ആറളം- 8, പയ്യന്നൂര്‍- 3, രാമന്തളി- 10, കുഞ്ഞിമംഗലം- 6, ചെറുപുഴ- 5, 16, കണ്ണപുരം- 7, 13, മലപ്പട്ടം- 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരുവേശ്ശി- 2, കൂടാളി- 13, മാലൂര്‍- 3, മുണ്ടേരി- 7 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.
അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പിണറായി- 5, കോട്ടയം മലബാര്‍- 11, ധര്‍മ്മടം- 13, 15, കുന്നോത്തുപറമ്പ- 1, 12, മലപ്പട്ടം- 13, നാറാത്ത്- 13, മുണ്ടേരി- 10, 11, മലപ്പട്ടം- 7, കുറ്റിയാട്ടൂര്‍- 11, 16, ഉദയഗിരി- 6, നടുവില്‍- 2, ശ്രീകണ്ഠാപുരം- 21, 25, 26, ചെങ്ങളായി- 1, 10, 12, 13, 15, കടന്നപ്പള്ളി പാണപ്പുഴ- 1, 7, 10, 11, 14, 15, ചെറുതാഴം- 7, 8, 9, 10, 11, 16, 17, അയ്യന്‍കുന്ന്- 6, 12, 14, ചപ്പാരപ്പടവ്- 11, ചെറുകുന്ന്- 6, 7, ചിറ്റാരിപ്പറമ്പ- 4, 8, ഇരിട്ടി- 2, 13, 23, കണ്ണൂര്‍ കോര്‍പ്പറേഷന്‍- 23, 31, 29, 40, കരിവെള്ളൂര്‍ പെരളം- 6, 10, കീഴല്ലൂര്‍- 7, കോളയാട്- 7, 9, 10, 13, കൂടാളി- 15, കൂത്തുപറമ്പ- 1, 13, 26, കൊട്ടിയൂര്‍- 1, 2, 6, കുഞ്ഞിമംഗലം- 2, 12, കുറുമാത്തൂര്‍- 10, മാങ്ങാട്ടിടം- 2, 18, പടിയൂര്‍ കല്ല്യാട്- 1, 12, പാനൂര്‍- 9, 16, 18, പരിയാരം- 10, പയ്യന്നൂര്‍- 2, 20, 21, 28, 29, 37, പേരാവൂര്‍- 8, പെരിങ്ങോം വയക്കര- 12, തലശ്ശേരി- 31, തില്ലങ്കേരി- 7, വളപട്ടണം- 5, 8 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.


Post a Comment