20 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍..


20 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍.തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റ നേതൃത്വത്തില്‍ ഗ്രീകണ്ഠാപുരം ഭാഗളില്‍ നടത്തിയ റെയ്ഡില്‍ കൂട്ടുമുഖം പന്യാല്‍ സ്വദേശികളായ കുര്യന്‍ (48) പുലിക്കുന്നേല്‍ വീട്ടില്‍ വിനോദ് (45) എന്നിവരാണ് 20 കുപ്പി (10 ലിറ്റര്‍ ) വിദേശമദ്യവുമായി പിടിയിലായത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജു ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരുണ്ടായിരുന്നു.

Post a Comment

Previous Post Next Post