കൊവിഡ് 19:കണ്ണൂർ ജില്ലയില്‍ 31 പേര്‍ക്കു കൂടി രോഗമുക്തി..


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 31 പേര്‍ കൂടി ഇന്ന്(ആഗസ്ത് 10) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1275 ആയി.

കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 29 കാരി, പാനൂര്‍ സ്വദേശിയായ 48 കാരി, മുഴപ്പിലങ്ങാട് സ്വദേശിയായ 24 കാരന്‍, ചെറുതാഴം സ്വദേശിയായ 43 കാരന്‍ എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്.

ആരോഗ്യ പ്രവര്‍ത്തകരായ 25 കാരി, 24 കാരി, കൊട്ടിയൂര്‍ സ്വദേശികളായ 47 കാരന്‍, 15 കാരന്‍, 37 കാരി, രണ്ട് വയസുകാരന്‍, മാങ്ങാട്ടിടം സ്വദേശി 42 കാരന്‍, പേരാവൂര്‍ സ്വദേശിയായ 65 കാരന്‍, ചിറക്കല്‍ സ്വദേശിയായ 53 കാരന്‍, പരിയാരം സ്വദേശിയായ 45കാരി, ന്യൂ മാഹി സ്വദേശിയായ 64കാരന്‍, പെരിങ്ങോം സ്വദേശിയായ 35കാരി, അയ്യങ്കുന്ന് സ്വദേശിയായ 36 കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തിനേടി.

ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നകുന്നോത്തുപറമ്പ സ്വദേശിയായ 70 കാരന്‍, നടുവില്‍ സ്വദേശിയായ 26കാരി, ചെമ്പിലോട് സ്വദേശിയായ 39 കാരി, ചപ്പാരപ്പടവ് സ്വദേശിയായ 32 കാരന്‍, മുഴക്കുന്ന് സ്വദേശിയായ 23 കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശിയായ 30കാരി, ചെങ്ങളായി സ്വദേശിയായ 68 കാരന്‍, തലശ്ശേരി സ്വദേശിയായ 23 കാരി, മിലിട്ടറി ആശുപത്രിയിയില്‍ ചികിത്സയിലായിരുന്ന ഡി എസ് സി ഉദ്യോഗസ്ഥരായ 36 കാരന്‍, 44 കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശിയായ 28 കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശിയായ 21 കാരന്‍, പാനൂര്‍ സ്വദേശിയായ 49കാരന്‍, കോട്ടയം മലബാര്‍ സ്വദേശിയായ 45 കാരി എന്നിവരാണ് രോഗം മാത്രമായി ആശുപത്രി വിട്ട മറ്റുള്ളവര്‍.

Post a Comment

Previous Post Next Post