കൊവിഡ് :  കണ്ണൂരിൽ 116 പേര്‍ക്കു കൂടി രോഗമുക്തി..




കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 116 പേര്‍ കൂടി ഇന്ന് (ആഗസ്ത് 27) രോഗം ഭേദമായി ആശുപത്രി വിട്ടു.
30 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും 26 പേർ എം ഐ ടി ഡിസിടിസിയിൽ നിന്നും 12 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുമാണ് രോഗമുക്തി നേടിയത്. ഒമ്പത് പേർ ആയുർവേദ സിഎഫ്എല്‍ടിസിയിൽ നിന്നും എട്ട് പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ച് വീതം പേർ സ്പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, നെട്ടൂർ സിഎഫ്എല്‍ടിസി എന്നിവിടങ്ങളിൽ നിന്നും രോഗമുക്തി നേടി. കണ്ണൂർ ആസ്റ്റർ മിംസ്, മിലിട്ടറി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന നാല് വീതം പേരും തലശ്ശേരി ജനറൽ ആശുപത്രിയിലും ഹോം ഐസൊലേഷനിലുമായിരുന്ന മൂന്ന് വീതം പേരും  പാലയാട് സിഎഫ്എല്‍ടിസിയിൽ ചികിത്സയിലായിരുന്ന രണ്ടു പേരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2138 ആയി.

Post a Comment

Previous Post Next Post