ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കും; 1000 പേർക്ക് പ്രവേശനം; ഓൺലൈൻ ബുക്കിങ് നിർബന്ധം; ദിവസം 60 വിവാഹങ്ങളും..





തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കുന്നു. സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴിയാകും ദർശനം അനുവദിക്കുക. മുൻകൂറായി ഓൺലൈനിലൂടെ ദർശനത്തിന് ബുക്ക് ചെയ്യണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വരുന്നവർക്ക് ഓൺലൈൻ ബുക്കിങ് അനുസരിച്ച് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനത്തിന് അനുമതി ഉണ്ടാവുക.

ഇതിനായുള്ള ബുക്കിംഗ് നാളെ മുതൽ തുടങ്ങും. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. നാളെ മുതൽ ക്ഷേത്രത്തിൽ ദിവസവും 60 വിവാഹങ്ങൾക്ക് അനുമതിയുണ്ട്. വാഹനപൂജയും തുടങ്ങും.

അതേസമയം, നേരത്തെ 40 വിവാഹങ്ങളാണ് ഒരു ദിവസം അനുവദിച്ചിരുന്നത്. ഇതിനിടെ, ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാള്ള അഭിമുഖം സെപ്റ്റംബർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15 ന് ഉച്ച പൂജക്ക് ശേഷം നാലമ്പലത്തിനകത്ത് വെച്ചും നടത്തുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post