കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കരിയാട് പുതിയ റോഡില്‍ കിഴക്കേടത്ത് മീത്തല്‍ സലീഖാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 36 ആയി.
ഈ മാസം 13 നാണ് സലീഖ് മരിച്ചത്. ഒന്നര മാസം മുമ്ബ് അഹമ്മദാബാദില്‍ നിന്ന് എത്തിയ സലീഖ് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും വീട്ടില്‍ തുടരുകയായിരുന്നു.
ഉദര സംബന്ധമായ രോഗവും അശാസ്ത്രീയ ചികിത്സാ രീതിയുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സലീഖ് ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല. രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
Post a Comment