സമ്പൂര്‍ണ ലോക്ഡൗണ്‍: മന്ത്രിസഭ തീരുമാനം ഇന്നറിയാം..


 സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരുന്നത്. രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ മതിയെന്നും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടതില്ലെന്നുമാണ് നിലവിലെ ധാരണ. എന്നാല്‍ സ്ഥിതി​ഗതികള്‍ രൂക്ഷമായാല്‍ വീണ്ടും അടച്ചിടാന്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും

Post a Comment

Previous Post Next Post