പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ബി.ജെ.പി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവും വേണം. കേസില്‍ പോക്‌സോ ഉള്‍പ്പെടുത്താത്ത ഭാഗിക കുറ്റപത്രം രണ്ട് ദിവസം മുന്‍പ് ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു. ജെ.ജെ ആക്ട് പ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങളില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. അതേസമയം, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദമായ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് കഴിഞ്ഞ മാര്‍ച്ച് 17-നാണ്. മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. ഒരു മാസത്തിന് ശേഷമാണ് പാനൂര്‍ പോലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രില്‍ 23-ന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ.ജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ട ചുമതല. ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ഭാഗിക കുറ്റപത്രം നല്‍കിയത്. കുട്ടിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മര്‍ദ്ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പത്മരാജനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചതായും കുറ്റപത്രത്തിലുണ്ട്. ...

Post a Comment