തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ കരകുളം സ്വദേശിക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് പരീക്ഷ എഴുതിയത്.
പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷയെഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികളോടെല്ലാം നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയതും സാമൂഹിക അകലം പോലും പാലിക്കാതെ വന്‍ തിരക്ക് അനുഭവപ്പെട്ടതും നേരത്തേ വിവാദമായിരുന്നു.
തലസ്ഥാനത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരിക്കെയാണ് കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇതില്‍ 93 ശതമാനത്തോളം സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
Post a Comment