വണ്ണാത്തിപ്പുഴയില്‍ കാര്‍പ്പ് മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു...


വണ്ണാത്തിപ്പുഴയില്‍ കാര്‍പ്പ് മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതി 2020-21 ന്റെ ഭാഗമായി നടന്ന പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപിക്കല്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയില്‍ ടി വി രാജേഷ് എം.എല്‍ എ കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

2.5 ലക്ഷം കാര്‍പ്പ് മല്‍സ്യകുഞ്ഞുങ്ങളെയാണ് പുഴയില്‍ നിക്ഷേപിച്ചത്.

ചടങ്ങില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷത നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി ചന്തന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ എന്‍ കെ സുജിത്ത്‌, മാടായി മത്സ്യ ഭവന്‍ ഓഫീസര്‍ ടി ആര്‍ രാജേഷ് അക്വാകള്‍ചര്‍ പ്രമോട്ടര്‍ മയൂരവാസന്‍ എഎന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post