കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കൂട്ടംകൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടം സെന്റ്മേരീസ് സ്കൂളില്‍ കീം പരീക്ഷക്കിടെ കൂട്ടം കൂടിയവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. അതിനിടെ, കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
സാമൂഹ്യ അകലം പാലിക്കാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇവിടെ തിക്കിത്തിരക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ ആരും കാര്യമായി എടുത്തില്ല.
അതിനിടെ തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതുമ്ബോള്‍ വിദ്യാര്‍ത്ഥിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 20 നാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്. സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതിയ അഞ്ചുവിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
Post a Comment