ജില്ലയിൽ നാളെ മുതൽ സ്വകാര്യ ബസുകൾ ഓടില്ല..


സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ ജില്ലയിലെ സ്വകാര്യ ബസുകളും ഓട്ടം നിർത്തുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിചെങ്കിലും യാത്രക്കാർ 25 ശതമാനമായി കുറഞ്ഞതും ഡീസൽ വില വൻതോതിൽ വർധിച്ചതാണ് ഓട്ടം നിർത്താനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ക്ഷേമനിധി വിഹിതം ഒഴിവാക്കി കിട്ടുന്നതിനും ഡീസലിന് സബ്സിഡി നൽകുന്നതിനും സർക്കാറിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അനുകൂല നിലപാടുകൾ ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി. ഫോം കൊടുത്തു ബസ്സുകൾ ഓട്ടം നിർത്തുന്നത്

Post a Comment

Previous Post Next Post