സി.ബി.എസ്.ഇ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് വെട്ടിക്കുറച്ചു  ..


കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സി.ബി.എസ്.ഇ. എന്നാല്‍ പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ സ്‌കൂള്‍ സിലബസ് കാര്യമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. പഠന ഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി. 'പ്രധാന പാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്‌കരണം', എന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post