പിലാത്തറ-പാപ്പിനിശ്ശേരി റോഡ്: അപകടരഹിത മേഖല -എ എൻ പി ആർ ക്യാമറ സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു..



പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള എ എൻ പി ആർ ക്യാമറ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു . ടി വി രാജേഷ് എംഎൽഎ പ്രവൃത്തി നേരിട്ട് വിലയിരുത്തി.

പാപ്പിനിശ്ശേരി ക്ലേ ആന്റ് സിറാമിക്സ് ഗേറ്റ്, കെ കണ്ണപുരം വീൽകെയർ , പുന്നച്ചേരി ആശുപത്രി,     ചുമടുതാങ്ങി, ഹനുമാരമ്പലം ജം  എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ വേഗതയും നമ്പര്‍ പ്ലേറ്റും ഹെല്‍മറ്റ് ഉപയോഗവും കണ്ടെത്തുന്ന എഎന്‍പിആര്‍ (ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍) ക്യാമറകള്‍ സ്ഥാപിക്കുന്നത്.

സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റര്‍ വരുന്ന കെഎസ്ടിപി റോഡില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന  എഎന്‍പിആര്‍ കാമറകള്‍ക്കു പുറമെ, 31ലേറെ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കും.  റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പിടിഎസ് (പാന്‍-ടില്‍റ്റ്-സൂം) കാമറകളും നാല് ബുള്ളറ്റ് കാമറകളും ഇതോടൊപ്പം സ്ഥാപിക്കും പ്രസ്തുത പ്രവൃത്തി ജൂലൈ 30 ന് പൂർത്തിയാകും.

പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡി അപകട രഹിതമാക്കി മാറ്റുന്നതിനുള്ള വിശദമായ പഠനം നടത്തുന്നതിന്  എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം  സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ  നാറ്റ്പാക് നെ (NATPAC ) ചുമതലപ്പെടുത്തിയിരുന്നു. കെ എസ് ടി പി റോഡ്‌ തുറന്ന് കൊടുത്തതിനുശേഷം റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെ കുറിച്ച് വിശദമായ പഠനവും ഓഡിറ്റിംഗു  നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്.

അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ  സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനും, ഗതാഗത കമ്മീഷ്ണറും എം.എൽഎയുടെ അഭ്യർത്ഥന പ്രകാരം പ്രസ്തുത റോഡ് സന്ദർശിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിയാണ് സർക്കാർ അംഗീകാരം  നൽകിയത്.

ഈ കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം, പഴയങ്ങാടി  പോലിസ് സ്‌റ്റേഷനില്‍  മോണിറ്ററിംഗ് സംവിധാനം ഒരുക്കും. കണ്ണപുരം പോലീസ് സ്റ്റേഷൻ സെന്‍ട്രല്‍ മോണിറ്ററിംഗ് സെന്ററായി പ്രവർത്തിക്കുക.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങള്‍, മണല്‍ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തുടങ്ങിയനിയമലംഘനങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കും

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം ടെന്റർ ചെയ്ത പ്രവൃത്തി കണ്ണൂർ കംപ്യൂട്ടർ കെയർ എന്ന ഏജൻസി മുഖേനയാണ്  നടപ്പിലാക്കുന്നത്.

എം എൽ എ യോടൊപ്പം പി.ആർ സജീവൻ (പൊതുമരാമത്ത് വകുപ്പ് അസി.എക്സി. എഞ്ചിനിയർ, ഇലക്ട്രോണിക്സ് വിഭാഗം ), മൻസൂർ അലി ഖാൻ (എംഡി കംപ്യൂട്ടർ കെയർ ,) അജിത്ത് എന്നിവരും ഉണ്ടായി

Post a Comment

Previous Post Next Post