കണ്ണപുരം പഞ്ചായത്തിന്റെ പാതയോരങ്ങളില്‍ ഇനി നാട്ടുമരങ്ങളുടെ കുളിരും നാടന്‍ പൂക്കളുടെ സുഗന്ധവും നിറയും. പിലാത്തറ -പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ഹരിതവീഥി പദ്ധതിയുടെ ആദ്യഘട്ടമായാണ് കണ്ണപുരം പാലത്തിനു സമീപം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. ടി വി രാജേഷ് എംഎല്‍എ മാവിന്‍തൈ നട്ട് പ്രവൃത്തിക്ക് തുടക്കമിട്ടു.
സംസ്ഥാനത്ത് തന്നെ മാതൃകയായി പിലാത്തറ പാപ്പിനിശ്ശേരി റോഡ് അപകടരഹിത മേഖലയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ സൗകര്യം വര്‍ധിപ്പിക്കുന്നതോടൊപ്പം റോഡരികുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടുക കൂടിയാണ് ഹരിതവീഥി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്യംനിന്നുപോവുന്ന നാടന്‍ മാവുകളുടെയും പ്ലാവുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്ത പഞ്ചായത്തിലെ റോഡരികുകളില്‍ നാടന്‍ മരങ്ങള്‍ തന്നെയാണ് തണലൊരുക്കുക. നൂറിനം മാവിന്‍തൈകളും നൂറിനം പ്ലാവിന്‍ തൈകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
ചെറുകുന്ന് തറ മുതല്‍ കണ്ണപുരം തോട് വരെയുള്ള 2 കി.മീ ദൂരമാണ് ആദ്യഘട്ടത്തില്‍ പച്ച വിരിക്കുന്നത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഹരിത കേരള മിഷനും കണ്ണപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പൈതൃകം എന്ന സംരംഭത്തിലൂടെ നാട്ടു മാവുകളുടെ ഗ്രാഫ്റ്റിംഗ് നടത്തി വരുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചാണ് തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ ഷൈന, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണന്‍കുട്ടി, ഡി പി എം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment