മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ റാഞ്ചിംഗ് പദ്ധതിക്ക് കണ്ണൂർ ജില്ലയില്‍ തുടക്കമായി..

ജലമലിനീകരണം, മണലൂറ്റ്, കയ്യേറ്റങ്ങള്‍തുടങ്ങിയവ കാരണം മത്സ്യസമ്പത്തിലും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും കുറവ് വരുന്ന സാഹചര്യത്തില്‍ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.പദ്ധതിയുടെസംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിപിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി.
ജില്ലയില്‍ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കണ്ണവം, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവംകടവ്,കടന്നപ്പളളി – പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പിപ്പാലം,ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം എന്നീസ്ഥലങ്ങളില്‍ 2.5 ലക്ഷം വീതം കാര്‍പ്പ്മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയില്‍ നടന്ന മത്സ്യവിത്ത് നിക്ഷേപം ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവംകടവില്‍ നടന്ന മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ ശ്രീജനിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍കെ അനിത അധ്യക്ഷത വഹിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൈച്ചേരി പുഴയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി ശോഭ അധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ജലാശയങ്ങളിലായി 4.5 ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

Post a Comment

Previous Post Next Post