സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു :കണ്ണൂരിൽ 18 പേർക്ക്..

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ഒരു ദിവസം 200 കടക്കുന്നത് ആദ്യം. 201 പേർക്ക് രോഗമുക്തി.കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിൽ 7306 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2098 പേർ ഉണ്ട്. 1,7,717 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2794 പേർ ആശുപത്രിയിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 53,922 സാംപിളുകൾ ശേഖരിച്ചു. അതിൽ 59,240 എണ്ണം നെഗറ്റീവ് ആയി. ആകെ ഹോട്സ്പോട്ടുകൾ 130. രോഗവ്യാപനത്തിന്റെ തോത് കൂടുന്നു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്.

Post a Comment

Previous Post Next Post