സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

679 പേർ രോഗമുക്തി നേടി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 55 പേരും വിദേശത്ത് നിന്നും വന്ന 122 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേരും ഉൾപ്പെടുന്നു. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ –

ഇന്ന് സംസ്ഥാനത്ത് 1167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 679 പേർക്ക് രോഗമുക്തിയുണ്ടായി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 55 പേരുണ്ട്. വിദേശത്ത് നിന്നും വന്ന 122 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേർ എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാൻ, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെൽവമണി.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

Post a Comment

Previous Post Next Post