പി എസ് ജിയുടെ വിശ്വസ്ഥനായ താരം തോമസ് മുനിയർ ക്ലബ് വിടുന്നു. ഡോർട്മുണ്ടാണ് താരവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഈ സീസൺ അവസാനത്തോടെ മുനിയറിന്റെ കരാർ അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ താരം ഫ്രീ ഏജന്റായാകും ഡോർട്മുണ്ടിലേക്ക് എത്തുക. 28കാരനായ താരം 2016 മുതൽ പി എസ് ജിക്കായാണ് കളിക്കുന്നത്.
പി എസ് ജിക്ക് ഒപ്പം 9 കിരീടങ്ങൾ മുനിയർ നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയൻ ടീമിന്റെ പ്രധാന താരവുമായിരുന്നു മുനിയർ. ബെൽജിയം ദേശീയ ടീമിനു വേണ്ടി ഇതുവരെ നാൽപ്പതിൽ അധികം മത്സരങ്ങൾ മുനിയർ കളിച്ചിട്ടുണ്ട്. ജർമ്മനിയിലും താരം മികവ് തെളിയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
The post പി എസ് ജിയുടെ മൂനിയർ ഡോർട്മുണ്ടിലേക്ക് appeared first on Fanport.
Post a Comment