ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 2011 ക്രിക്കറ്റ് ലോകകപ്പ് മാച്ച് ഫിക്സിംഗ് നടന്നുവെന്ന ആരോപണം മുന്‍ ശ്രീലങ്കന്‍ സ്പോര്‍ട്സ് മന്ത്രി നേരത്തെ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ തന്റെ വാദം വെറും സംശയമാണെന്ന് പറഞ്ഞ് സംഭവത്തില്‍ യുടേണ്‍ നടത്തിയിരിക്കുകയാണ് മന്ത്രി മഹിന്ദാനന്ദ അല്‍ത്തുഗാമഗേ.
തന്റെ സംശയം അന്വേഷിക്കണമെന്നാണെന്നും കായിക താരങ്ങളല്ല പക്ഷേ വേറെ ചിലരാണ് ഫിക്സിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാദത്തെ നേരത്തെ തന്നെ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ദ്ധേനയും അസംബന്ധം എന്ന് വിശേപ്പിച്ചിരുന്നു.
ഇദ്ദേഹം തന്റെ കൈവശമുള്ള തെളിവുകള്‍ ഐസിസി ആന്റി കറപ്ഷന്‍ യൂണിറ്റിന് കൈമാറുകയാണ് വേണ്ടതെന്നും സംഗക്കാര വ്യക്തമാക്കി. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും അല്‍ത്തുഗാമഗേയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
The post യൂ-ടേണ്‍ നടത്തി മുന്‍ ശ്രീലങ്കന്‍ സ്പോര്‍ട്സ് മന്ത്രി, ലോകകപ്പ് ഫൈനല്‍ ഫിക്സിംഗ് ആരോപണം തന്റെ സംശയം മാത്രം appeared first on Fanport.
Post a Comment