കോവിഡ് യോദ്ധാക്കള്‍ക്കുള്ള ഐക്യദാര്‍ഢ്യം, ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പര അറിയുക “റെയിസ് ദി ബാറ്റ്” ടെസ്റ്റ് സീരീസ് ആയി

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയെ വിളിക്കുക #raisethebat ടെസ്റ്റ് സീരീസ് എന്നായിരിക്കുമെന്ന് അറിയിച്ച് ബോര്‍ഡ്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്ന മുന്‍ നിര പോരാളികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് ഈ നീക്കം. ജൂലൈ എട്ടിന് ഏജീസ് ബൗളിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

ചില പ്രാദേശിക ക്ലബ്ബുകള്‍ നിര്‍ദ്ദേശിച്ച ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരന്ന ചില ആളുകളുടെ പേരുകള്‍ ഇംഗ്ലണ്ട് തങ്ങളുടെ പരിശീലക ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം പോരാളികള്‍ക്ക് വേണ്ടി തങ്ങളാല്‍ ചെയ്യാവുന്ന ഒരു കാര്യമെന്ന നിലയിലാണ് പരമ്പരയ്ക്ക് ഈ നാം നല്‍കിയതെന്ന് “റെയിസ് ദി ബാറ്റ് ” പരമ്പരയെക്കുറിച്ച് ഇംഗ്ലണ്ട് ചീഫ് ടോം ഹാരിസണ്‍ വ്യക്തമാക്കി.

അഭിമാനത്തോടെയാവും തങ്ങള്‍ അവരുടെ പേര് അണിയുക എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കഷ്ടസമയത്ത് ഒരുമിച്ച് നിന്ന ഇവരുടെ സേവനങ്ങളെ ബഹുമാനിക്കുവാനുള്ള അവസരമാണിതെന്നും ഏവരും അത് വിനിയോഗിക്കുമെന്നും ജോ റൂട്ട് വ്യക്തമാക്കി.

The post കോവിഡ് യോദ്ധാക്കള്‍ക്കുള്ള ഐക്യദാര്‍ഢ്യം, ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പര അറിയുക “റെയിസ് ദി ബാറ്റ്” ടെസ്റ്റ് സീരീസ് ആയി appeared first on Fanport.

Post a Comment

Previous Post Next Post