കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം..


കൂത്തുപറമ്പില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം. സ്വകാര്യ ഹോട്ടലില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. പത്തോളം പേര്‍ പൊലീസ് കസ്റ്റഡിയിലായി. വിദേശത്ത് വെച്ചുള്ള പണമിടപാടുമായി ബന്ധപ്പട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post